വിഷാദ വിപിനങ്ങളിൽ ..!!



ഏതോ വിഷാദ വിരഹ വിപിനങ്ങളിൽ
തപം ചെയ്തു  വാൽമീകമായ് മാറുമ്പോഴും
എണനീർ മിഴിയരുന്ന നിൻ
മൊഴി മധുരം കേൾക്കാനായ് കാതോർത്തു
കിടന്നു ഉറക്കമില്ല രാവുകളിൽ
ഓർക്കും തോറും മാനമാകെ
പീലി വിടർത്തിയാടി മയിൽ പെടയായ്
ഒരു മാണി കുയിലായ്
പാടുന്നിതാ ഉച്ചത്തിൽ പഞ്ചമം
ദിനരാത്രങ്ങളുടെ മൃതിയും പുനർജനിയും
കണ്ടും കൊണ്ടും മറിഞ്ഞും
ജന്മ ജന്മാന്തരങ്ങൾ കടക്കുമ്പോൾ
നിത്യ നൈമിത്യങ്ങളുടെ വ്യാപാരങ്ങൾ
ആർത്തന വിരസത നിറയുമ്പോൾ
മനം വീണ്ടും തേങ്ങി നഷ്ടങ്ങളുടെ
കണക്കുകൾ മുന്നിൽ നിൽക്കുമ്പോൾ
അറിയുന്നു ആകൃതി മാറുന്നവകാശവും
നിത്യം കാണുന്ന പുഴകളും മലയും
അതിന് മടക്കുകളുമെല്ലാം മാറുന്നുവല്ലോ
എന്നിട്ടുമെന്തേ പിരിയാതെ നിൻ ചിന്തകളെന്നിൽ
വിട്ടുമാറാതെ നിൽപ്പു .......!!

ജീ ആർ കവിയൂർ
29 .4 .20 18 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “