കുറും കവിതകള്‍ 743

അടുക്കളയുടെ പിന്നോരുക്കങ്ങളില്‍
പതുങ്ങിയ കാല്‍പാദവുമായി
അമ്മയെ ഭയമില്ലാതെയൊരു പൂച്ച ..!!

ഭൂമാഫിയകള്‍ വിഴുങ്ങാന്‍
ബാക്കി നില്‍ക്കും പാടങ്ങളില്‍
തൊഴിലുറപ്പിക്കാനായ് നോവുകള്‍..!!

മൗനം കനക്കുന്ന
താഴ് വാരങ്ങളില്‍
സുപ്രഭാതം വിരുന്നു വന്നു ..!!

പുലര്‍കാലമഞ്ഞും
ബാല നാവില്‍ ഗായത്രി.
തുളസി തറയില്‍ ജല തീര്‍ത്ഥം ..!!

നിറപുത്തരി തൂങ്ങികടന്നു
പൂമുഖത്ത് ഈശ്വരാര്‍പ്പണം.
കൊത്തിപെറുക്കാന്‍ കുരുവികള്‍ ..!!

രുചി മുകുളത്തിനാനന്ദം
കാത്തു കിടന്നു മധുരം .
കഴിക്കാനാവാത്തവന്റെ ദുഖവും ..!!

കാറ്റിന്‍ കൈകളാല്‍
തൊട്ടു തലോടുന്നു
മുളം കാടിന്‍ സംഗീതിക ..!!

അഴലറിയാതുഴലും
ആശ്വാസം തേടുന്നു
ചില്ലകളിലാരാമം ..!!

ആറഞ്ചുമോറഞ്ചും
മുപ്പത്തുവട്ടം മധുരം
കണ്ണുനീരിറ്റു കൃഷിവലന്‍ ..!!

നാഗലിംഗ പൂക്കളില്‍
മുത്തമിടാനെത്തുന്നു
മൂളിപാട്ടുകളിലവള്‍ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “