എന്റെ പുലമ്പലുകള്‍ 72...

എന്റെ പുലമ്പലുകള്‍ ..72



ജീവിതമെന്ന വാടിയില്‍ നിന്നും
വേര്‍ തിരിക്കാതെ ഇരിക്കട്ടെ
പനിനീര്‍പൂവും മുള്ളും തമ്മില്‍
അതല്ലോ ഞാനും നീയുമറിയാതെ പോയത്

എത്രമേല്‍ മധു മത്തനായിരുന്നു വെന്നോ
അത്രമേല്‍ നഷ്ടമായിരുന്നെന്നുടെ  അധരങ്ങള്‍ക്ക്
അവ വഴിമറന്നു പോയിരുന്നു  നിന്റെ
അലിവോലും മൃദു ചുംബനകമ്പന
പുഷ്പസമ്മാനങ്ങള്‍ കൈ പറ്റുവാന്‍

ശപിക്കില്ലല്ലോ ഞാനിനിയുമീ കാറ്റിനെയും
ആര്‍ത്തിരമ്പി തീരത്തെ തൊട്ടകലും കടലലയേയും
എനിക്കിനി വേണ്ട നിന്റെ സാമീപ്യം , ഉണ്ടല്ലോ
നീയെന്നിലായ് എന്റെ ഹൃദയനൗകയില്‍ സഞ്ചാരിണിയായ്

ഞാനങ്ങിനെ സംസാരിച്ചു കൊണ്ടേയിരുന്നു
നിന്നോടുയീ മൗനം കനക്കുമി അക്ഷര നോവിനാല്‍
ഉണ്ടോ ആവോ നിനക്കിയറിവുകളിത്ര നാളായിട്ടും
ഇങ്ങിനെ തുടരട്ടെ എന്റെ പുലമ്പലുകള്‍ വീണ്ടും വീണ്ടും ....!!

ജീ ആര്‍ കവിയൂര്‍
20 .02 .2018  / 4 ൦൦ am 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “