ഓര്‍മ്മയുണ്ടോ നിനക്ക്

ഓര്‍മ്മയുണ്ടോ നിനക്ക്

No automatic alt text available.

നീറും നിമിഷങ്ങളിലെന്നും നിന്‍
നിഴലിലെന്നെ വെട്ടയാടിടുന്നുവല്ലോ
നിറമാര്‍ന്നൊരു ശലഭ ചിറകിലേറി 
നനവാര്‍ന്ന സ്വപ്ന സ്പര്‍ശമെന്നില്‍
നിന്നിലെ എന്നെ കണ്ടു ഞെട്ടി തിരിഞ്ഞു
അന്നാ നനവ്‌ നിറഞ്ഞ പ്രഭാതത്തില്‍
മഞ്ഞ് മൂടിയ നമ്മുടെ ചുണ്ടിലുടെ
എത്ര ചോദ്യങ്ങള്‍ ഉന്നയിച്ചു
കൈകള്‍ ചേര്‍ത്തു പിടിച്ചു നാം
വിരലിലെ ഞൊട്ടകള്‍ ഉടച്ചു രസിച്ചു
കണ്ണുകളടച്ച് ചുണ്ടുകളാല്‍ രചിച്ചില്ലേ
വര്‍ണ്ണ സ്വപ്ന കാവ്യങ്ങളായിരം മോഹനം.
പരസ്പരം രുചിച്ചറിഞ്ഞില്ലേ ശ്വാസത്തിന്‍
ഏറ്റ കുറച്ചിലുകള്‍ലുകള്‍ അതറിഞ്ഞു
മിടിച്ചില്ലേ നെഞ്ചമാകേ ഇടക്കപോലെ
മൗനമുടച്ചില്ലേ ശീല്ക്കാരങ്ങളുടെ
അടക്കിപ്പിടിച്ച കൊലിസിന്‍ കലമ്പലുകള്‍
നമ്മുടെ ആഴങ്ങളില്‍ മുങ്ങിയ ആഗ്രങ്ങള്‍
തകര്‍ത്തുകളഞ്ഞില്ലേ മതിലുകളുടെ തടസ്സം
തണുത്തുറഞ്ഞ നിമിഷങ്ങള്‍ നീ തേടിയില്ലേ
എന്നിലെ നിന്നെ ഞാന്‍ മാത്രം നിറഞ്ഞ
ഉള്ളിന്റെ ഉള്ളില്‍ ദാഹാര്‍ദമാര്‍ന്ന ചുണ്ടുകള്‍
രണ്ടായ നമ്മളോന്നാണ് അറിഞ്ഞ നാളുകളുടെ
ഓര്‍മ്മയുണ്ടോ നിനക്ക് ........!!
ജീ ആര്‍ കവിയൂര്‍ /11-12-2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “