വെമ്പല്‍ കൊണ്ടു...!!


ആരെയോ ധ്യാനിച്ചു നിന്നോരുവേളയില്‍
അരികത്തുവന്നു നിലാ പുഞ്ചിരി പകര്‍ന്നവളെ
അകതാരില്‍ ആകെ കുളിര്‍ പടര്‍ത്തി നീയെങ്ങുപോയ്‌
കനവോ നിനവോയെന്നറിയാതെ  മറഞ്ഞുവല്ലോ.....

എത്ര ശ്രമിച്ചിട്ടും അധരത്തിന്‍ മധുരിമ എന്‍
വാക്കിനാല്‍ വര്‍ണ്ണിക്കാനാവാതെ മൗനിയായ നേരം
അകലത്തെ കൊമ്പിലിരുന്നൊരു കുയിലതു പാടി
അതുകേട്ടു ഞാനെന്നെ തന്നെ മറന്നങ്ങു നിന്നു പോയ്  

നിന്നെ കുറിച്ചാ പാട്ടിലെ വരികളിലാകെ ഋതു വസന്തം
വനമാല തീര്‍ത്ത ദശപുഷ്പ സുഗന്ധവും അതില്‍ വന്നു
മൂളിയകളുന്ന മത്ത ഭ്രമരത്തിന്‍ മാനസ ചിത്രവുമെന്നെ
ഏറെയാനന്ദത്താല്‍ മിഴിരണ്ടും നിറഞ്ഞു തുളുമ്പി പോയ്‌

അനുരാഗ വിവഷരായ് വന്ന മഴമേഘങ്ങള്‍ മലയെ
ചുംബിച്ചു കടന്നകലുന്ന കാഴ്ചകളും അതുകണ്ട്
അരുവികള്‍ കുണുങ്ങി കളകളാരവമുതിര്‍ത്തു ഒഴുകിയതും 
കാതോര്‍ത്തു നിന്നെ ഒന്ന് കൂടി കാണാന്‍ വെമ്പല്‍ കൊണ്ടു...!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “