കുറും കവിതകൾ 711

കുറും കവിതകൾ 711

ശീലക്കുട തുമ്പത്തു
ഇറ്റുന്ന മഴമുത്ത് .
നാലുമണി വിട്ട വിശപ്പിന്റെ ഓട്ടം..!!

നൂല്‍പ്പന്തുകള്‍ കൊണ്ട്
ജയം ഉറപ്പിച്ച കര്‍ക്കിടകം .
ഓണവെയില്‍ കാത്തു കൊച്ചുമനം ..!!

രാവിന്റെ മുറ്റത്തു
ആളിപടരുന്നുണ്ട്
കാറ്റിലുലഞ്ഞ തിരിനാളം ..!!

നാലുമണിയുടെ വരവും കാത്തു
ആവിയില്‍ വേവുന്നുണ്ട് .
സ്നേഹത്തിന്‍ മധുരം ..!!

ഉദയകിരണങ്ങലുടെ
തലോടലേറ്റ് തിളങ്ങുണ്ട്
ചാളതടിയിലെ ജീവിതം ..!!

ചുവപ്പ് കൊടികളില്ലാതെ
മഴമുകിലുകളാല്‍
തടഞ്ഞിട്ട യാത്ര ..!!

കനല്‍ക്കട്ടയാറിതണുത്തു
വേനല്‍ വീഴ്ത്തിയൊരില
നിറങ്ങള്‍ തമ്മില്‍ ചേര്‍ന്നു..!!


വിശപ്പിന്റെ സ്വാദ്
എല്ലാം മറക്കുന്നു
നിവൃതികെടിന്റെ സ്വാതന്ത്ര്യം..!!

കെട്ടടങ്ങിയ പകല്‍
കാത്തിരിപ്പിന്റെ കണ്ണു കഴച്ചു
വിരഹതീരം ..!!

സ്വാതന്ത്യം അതാണ്‌ എല്ലാം .
പ്രകൃതിയെ അറിഞ്ഞു
വളരേണ്ട ബാല്യം ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “