കുറും കവിതകൾ 710


കുറും കവിതകൾ 710

ഓരോ ജീവിക്കും തുല്യമായി
തലയെടുത്ത് നില്‍ക്കാന്‍
പ്രകൃതി നല്‍കിയിട്ടുണ്ട്  അവകാശം ..!!

താളമേള തുടുപ്പില്‍
വെഞ്ചാമരം വീശുന്നു
ആനപുറം പൂര പറമ്പാക്കുന്നു കഷ്ടം ..!!

കുടിനീരിനു നാവിളക്കുന്ന
പുഞ്ചവയല്‍ക്കരയില്‍
മാനം നോക്കി കരിമ്പനകള്‍ ..!!

കാകന്റെ ആരാധനാമൂർത്തി
പല്ലില്ലാ മോണകാട്ടി ചിരിച്ചു .
മൈതാനം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു  ..!!

റാന്തൽ മുനിഞ്ഞു കത്തി
വാതിൽ പഴുതിലൂടെ
ഭയം എത്തി നോക്കി ..!!

ആറാതെ പതച്ചു പൊന്തി
നരകേറിയ ജീവിതം
നിലനിൽപ്പിന്റെ കച്ചവടം ..!!

തല്ലുകൊണ്ട് പാകമാക്കുന്നുണ്ട്
മൺപുരണ്ട ജീവിതം .
ഉടയൻ ഉടച്ചാൽ കേടില്ലല്ലോ    ..!!


പുലരിപുഞ്ചിരിമായാതെ
പാൽപാത്രവുമായ് .
പടിവാതുക്കൽ കുഞ്ഞു ശലഭം ..!!

രാമായണപ്പലകയില്ലാതെ
തെറ്റിപ്പൂവും ഇല്ലാതെ
മുറ്റത്തു വായനതുടരുന്നു കര്‍ക്കിടം ..!!

ചെവിപോയ കണ്ണാടിയുമായ്
വായന തുടരുന്നുണ്ട് കോലായിൽ .
മുറ്റത്തേറ്റു വായിക്കുന്നുണ്ട്  കർക്കിട മഴ ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “