Posts

Showing posts from 2009

പ്രതികരിക്കു... കവിത ജീ ആര്‍ കവിയൂര്‍

Image
വൈക്കോയുടെ വൈക്കോല്‍ കോലം കാട്ടി വഴിതടഞ്ഞു വയറു തടയാന്‍ ഒരും പെടുന്നിതാ വൈകിയില്ല ഇനിയും കണ്ണ് തുറക്കു പ്രളയങ്ങള്‍ ഒഴിവാക്കു പ്രതികരിക്കു സാക്ഷരതയുടെ സാക്ഷാ തുറക്കു സ്വയം പ്രാപ്യരാകു ======================================================= പത്രാ അവലംബം മാതൃഭൂമി 30.12.2009

ശ്രീ ചുനകര രാമന്‍കുട്ടി അവര്‍കള്‍ക്കായി ജീ ആര്‍ കവിയൂര്‍

Image
ശ്രീ ചുനകര രാമന്‍കുട്ടി അവര്കള്ക്കായി ശരത് കാല സന്ധ്യകളില്‍ കുളിര്‍ തൂകിനില്‍ക്കുമൊരു ദേവദാരു പൂത്തുലഞ്ഞു മനസ്സിന്‍ താഴ്വരയില്‍. സ്വരമായ് ശ്രുതിയായ്‌ വിരിയും ചുണ്ടുകളില്‍ അമൃതം കിനിയിച്ചു ചുനക്കരയില്‍ നിന്നുമെത്തും രാമനന്‍; ആത്മാരാമാനായ് ഒരു നൂറു സംവല്‍സരങ്ങളിനിയും മലയാളത്തെ ലാളിച്ച് കഴിയു മാറാകട്ടെ എന്ന് ആശംസിക്കുന്നിതാ =================================================================================ജ്വാല ജ്വാല അവാര്‍ഡ്‌ 2009 /27 /12 നു മുംബായി വാശി കേരള ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്

തൊഴില്‍ ദാനം സമകാലിന ..കവിത.. ജീ ആര്‍ കവിയൂര്‍

Image
തൊഴില്‍ ദാനത്തിനായ് പോയോരവര്‍ക്കു തോഴി ദാനമായി കിട്ടിയത് കാണാതിരിക്കവയ്യ തൊഴില്‍ ലാളനമായി നടകുന്നവര്‍ മാത്രമായി തുണയായി വന്നിതു കാരുണ്യമായ് തരുണിയെന്നു കരുതി അരുതാത്തത് ചെയ്യുവാന്‍ തരുമ്പും മനുഷ്യത്തമില്ലാത്തവര്‍ നമ്മള്‍ തന്‍ തുഞ്ചന്റെ നാട്ടിലും തുമ്പ പൂവിരിയുന്ന മണ്ണിലും കാരമുള്ളായി മരുവുന്നുയെന്നു തുറന്നു പറയാതെ ഇരിക്കവയ്യ ================================================================== പത്രാവലംബം മാതൃഭൂമി ദിനപത്രം 28 /11 /2009പ്രതികരികുക പദിതരാം പുത്രികള്‍ അമ്മകള്‍ ഇവര്‍ നമ്മുടെ നാടിന്‍ ഓജസ്സാര്‍ന്നിവര്‍

മടങ്ങുക കവിത ജീ ആര്‍ കവിയൂര്‍

മടങ്ങുക ഈ ദുര്മേദസ്സ് ഏറും നടുക്കങ്ങലേറുമി നഗരങ്ങളില്‍നിന്ന്‍ നരകങ്ങലായ് മാറുന്നു ഉരഗങ്ങളേക്കാളേറുന്നു കൊടിയ വിഷമേറും മനുഷൃര്‍ കാട്ടി കുട്ടുന്ന വിക്രിയകലേറുന്നു കള്ള കാള കുറ്റങ്ങളെ മേരുക്കി കലപ്പയില്‍ തളച്ചു വിയര്‍പ്പിറ്റിക്കുക മടങ്ങുക ഗ്രാമങ്ങളിലേക്ക് മടങ്ങുക കൊമ്പുകലേഴും വിശപ്പിന്‍ വിളികളെ വിളയിക്കുക പോന്ന് ഉയരട്ടെ ഉണരട്ടെ ഉയരാത്ത രേഖകള്‍ വീണ്ടും ഭീതി നിറഞ്ഞ പട്ടണത്തില്‍ പട്ടട യെറുന്നു ദിനങ്ങളായ് വിവരമറിഞ്ഞ് വിളിക്കുന്ന സുഹുര്‍ത്തെ നിങ്ങക്ക് ഒക്കെ നന്ദിയേറെയുണ്ട് അന്വേഷണങ്ങള്‍ക്കായ് എന്‍ നഗരം നിന്നു കത്തുമ്പോള്‍ അല്‍പ്പം സ്നേഹത്താലിറ്റ് വിഴും ദാഹജലം കണക്കെ തവ ശബ്ദവീചികളാല്‍ =================================================================== കവിത ഏഴുതുവാന്‍ ഉണ്ടായ സാഹചര്യം 26/11/2008 ബാംഗ്ലൂരില്‍ നിന്നും ഒരു കവി സുഹുര്‍ത്തു ഫോണിലുടെ (രെന്ജിത്ത് നമ്പിയാര്‍ ) വിവരങ്ങള്‍ ആരാഞ്ഞു കഴിഞ്ഞപ്പോള്‍ ഉരുത്തിരിഞ്ഞത്

ദിനതന്തിയും മാതൃഭുമിയും സമകാലിക കവിത ജീ ആര്‍ കവിയൂര്‍

തമിഴകത്തെ പത്രം ഉല്‍ഘോഷിച്ചു ആസാമിലെ സ്പോടനത്തില്‍ എഴു മരണവും അതിലും വലിയതലക്കെട്ടിലും ചിത്രവുമായി ശില്‍പ്പാ ഷെട്ടിയുടെ വിവാഹ ആഘോഷങ്ങള്‍ എന്നാല്‍ മലയാള പത്രം ഉറക്കെ പറഞ്ഞു മുന്‍ താളില്‍ ആസ്സാമിന്‍ ദുഖവും പിന്നെ ഓഹരി കുംബകോണവും കൊലകേസ്സും സ്വര്‍ണ്ണ ത്തിന്‍ വിലയുടെ കുതിപ്പും ഭീകര പ്രവര്‍ത്തനവും പിടിച്ചു പറിയും കെട്ടിയിട്ടിട്ടു ആഭരണവും വാഹനകവര്‍ച്ചയും കേന്ദ്ര വിഹിതം കിട്ടുന്നില്ലയെന്നു പതിവു പോലെ മുഖ്യന്‍റെ പരാതിയും പുട്ടപര്‍ത്തിയിലെ ദൈവത്തിന്റെ പിറന്നാളും തമിഴ് പത്രത്തിനെക്കാള്‍ രണ്ടു രൂപ അധികം വാങ്ങിയ മലയാള പത്രം തരക്കേടില്ല എന്ന് ജീ ആറിന്‍ മതം നിങ്ങളേന്തു പറയുന്നു ?..! ============================================================ പത്രാവലംബം ദിനതന്തിയും മാതൃഭുമിയും 23/11/2009

ഉണര്‍ത്തു പാട്ട് കവിത ജീ ആര്‍ കവിയൂര്‍

ഒരു ഉണര്‍ത്തു പാട്ടിന്‍റെ താളത്തില്‍ ഒതുക്കുകളിറങ്ങി പതുക്കെ ഒഴുകുന്നു ജീവിത പുഴതന്‍ തീരത്ത് ഒടുങ്ങുന്നു പകലുകള്‍ രാത്രികള്‍ പിന്നെ ഓണവും വിഷുവും ഋതുക്കലോടോപ്പം ഒടുങ്ങാത്ത ഓരത്ത് അടുക്കാത്ത ഒത്തു നോക്കുകില്‍ കഷ്ട നഷ്ട കണക്കുകള്‍ ഓര്‍ക്കുകില്‍ കൊണ്ടുവന്നതുമില്ല ഒന്നുമേ തിരികെ കൊണ്ടു പോകുകയുമില്ല ഓടിപാഞ്ഞു നടക്കുന്നു ഉള്ളിലുള്ളതിനെ ഒട്ടുമെയറിയാതെ ഒരു ഉണര്‍ത്തു പാട്ടിന്‍റെ താളത്തിലായ്

ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ...കവിത ജീ ആര്‍ കവിയൂര്‍

ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ എന്‍റെ ചിന്തകള്‍ക്ക് കുട്ടിനായ് ചിലന്തിവലയും ചിലന്തിയും പിന്നെ ചെറുകെയരിച്ച് കയറും ചിതലുമുണ്ടല്ലോ ഇടക്ക് ഇടക്ക് ചൊല്ലിതരുവാന്‍ മച്ചിന്‍ മുകളിലെ പല്ലിയുമുണ്ടല്ലോ മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍ മൂകമാം രാത്രിയുടെ സ്മൃതി പകരാന്‍ ചിവിടിന്റെ സംഗതിയുമുണ്ടല്ലോ പോരെങ്ങില്‍ തട്ടിന്‍ പുറത്ത് പായും പുലി പോലെയുള്ള എലിയുമുണ്ടല്ലോ തിരിഞ്ഞ ഒന്ന്‍ കിടന്നാല്‍ താരാട്ട് പാടും നാല്‍ക്കാലിയാം- -കട്ടിലുമുണ്ടല്ലോ നാട്ട്യ ശാസ്ത്രം പഠിപ്പിക്കാന്‍ മൂട്ടയുമുണ്ടല്ലോ നേരം വെളുപ്പിക്കാന്‍ വെള്ള കടലാസ്സുമതില്‍ കറുത്ത മഷി തുപ്പും ചുണ്ടുകുര്‍ത്ത തുലികയുമുണ്ടല്ലോ പിന്നെ ഞാന്‍ എന്‍റെ വാല്‍മീകത്തിലേക്ക് മടങ്ങട്ടെയോ ?.....!

നീലക്കുരുവി ......ഗാനം ജീ ആര്‍ കവിയൂര്‍

നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് പാറി നടക്കും പാച്ചിലിലെന്നും പാര്‍വണേന്ദു സഖിയാണോ കളമോഴിയാളെ പാടാറുണ്ടോ കാര്‍മുകില്‍ വര്‍ണ്ണനുടെ പാട്ടുകളൊക്കെ വരമോഴിയാലോ വാമോഴിയലോ വാണീമണീ നീയാണോ നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് മാമലമുകളിലെ മാരിവില്ലിന്റെ മലയാളത്തിന്‍ മകളാണോ നാണമിതെന്തേ നാലയലത്തു വരാത്തു നാരായണനുടെ നാമങ്ങള്‍ പാടി പാറി നടക്കണോ മൊഞ്ചും മൊഴിയും ഏതാണെങ്കിലും മഞ്ചിമയാര്‍ന്ന്‍ നിന്നുടെ കുട് എവിടാണ് നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ് മംഗല്യത്തിനു മാലകൊരുക്കാന്‍ മനസ്സിലിമ്മിണികുടാമോ വായാടി വാടിയതെന്തേ നിന്‍ മുഖമാകെ വരികയില്ല എങ്കിലും വാനില്‍ പാറി നടന്നുടെ ആടി പാടി നടക്കും നിന്നുടെ ആരാമത്തിന്‍ കുടെവിടാണ് നീലക്കുരുവി നിന്നെ കാണാന്‍ എന്തോരുയെന്തൊരു രസമാണ് നീലാകാശത്തു നിന്തി നടക്കും നിന്നുടെ കുട് ഏവിടാണ്

പിന്മുറക്കാര്‍ അറിവതിനു ............കവിത ജീ ആര്‍ കവിയൂര്‍

പുനെല്ലിന്‍ മണം പകരുംപുഞ്ച വയലേലകളിന്ന്‍യെവിടെപൂമണം പകര്‍ന്നു നില്‍ക്കുംപുല്ലരിക്കും കാറ്റിന്ന്‍യെവിടെപങ്കു പറ്റി കൊത്തിപ്പെറുക്കാനെത്തുംപറവകളൊക്കെയിന്ന്‍യെവിടെപദമളക്കും വായ്‌ത്താരികളുംപറ നിറച്ച്‌യെറ്റുന്ന അറകളിന്ന്‍യെവിടെപിറന്നാളിനു പുത്തന്ടുത്തുപാച്ചോറുണ്ട് പാറി നടക്കുമാ കാലമിന്ന്‍യെവിടെപുഴുങ്ങി കുത്തിപാറ്റിയെടുത്ത്പിഞ്ചു പൈതലിന്‍ ചോറുണ് സദ്യ മുതല്‍പുട മുറി കല്ല്യാണ പഠച്ചോരടിയന്തിരങ്ങളെപുണര്‍ന്നു നുകരും നിറ പുത്തരി ആഘോഷങ്ങളെവിടെപൂമുഖ പടിയില്‍ ത്തുങ്ങി നില്‍ക്കുംപതിരില്ലാ കതിര്‍ നെല്ലിന്‍ കറ്റ കെട്ടുകളിന്ന്‍യെവിടെപുലര്‍ത്താമിനിയും ഉണരൂ ഉറക്കത്തില്‍നിന്നുംപിന്‍ മുറക്കാര്‍ക്കന്യമായ ഈ വിധ-പൊന്‍നെല്ല് വിളയുമാ വയല്‍ സംസ്ക്കാരമിന്ന്‍യെവിടെ

ചരിത്ര മുറങ്ങുമെന്‍ ഭാരത്തില്‍ കവിത ജീ ആര്‍ കവിയൂര്‍

ചരിത്ര പുരുഷന്മാരിരുവരും ചേര്‍ന്നു കടന്നു നടന്നു പോകവേ ചൂണ്ടിക്കാട്ടി കൊടുത്തിതു ചെറുവിരലും അനിവിരലും പെരുവിരലും ചേര്‍ന്നു നില്‍ക്കുന്നു മൂര്ത്തിത്രയങ്ങളായ് ചുണ്ടി നില്‍ക്കുന്നു തള്ള വിരലിന്‍ ബലത്തിനാല്‍ ചുണ്ടാണി വിരലേകത്വത്തിന്‍ നാനാത്വതത്തെ ചിന്‍ മുദ്രാങ്കിത രഹസ്യമിതു ചട്ടമ്പി തിരുവടികള്‍ അരുളിയപ്പോള്‍ ചിത്ത ഭ്രാമില്ലത്ത വരുമുണ്ടെന്നു ചെട്ടയെരുമി നാട്ടിലെന്നു ചെതനയേറുമാമഹാത്മാവ് പിന്നെയങ്ങ് ചിക്കഗോയേയും കീഴ്പ്പെടുത്തി ചിക്ക് ന്നു കടന്നകന്നു ചക്രവാളങ്ങള്‍ക്കു മപ്പുറത്തെങ്കിലും ചിരം വാഴുന്നു ചിരം ജിവിയായ് ചമയമാര്‍ന്ന യേറെപ്പേരുണ്ടിനിയും ചമ്രവട്ടത്തു ഖോന്റുവരുവതിനായി ചെത്തരുത് കുടിക്കരുത് -- ഒരുജാതി ഒരുമതം ഒരു ദൈവം മനുഷൃന് യെന്നു ചൊല്ലി തന്നൊരു നാരായണഗുരു ദേവനും ചങ്ങനാശേരിക്കു തിലകക്കുറിചാര്ത്തിയും ചുമതലയെറ്റിയകന്നു ഇതു അഖണ്ഡ നായര്‍ സമജത്തിന്‍ ചിന്മയനാം ഭാരതകേസരി തന്‍ ഓര്‍മ്മക്കുമുന്നില്‍ ചമതവിരിച്ചു ചമ്രം പടഞ്ഞിരുന്നു ചിന്തിക്കുകിലിനിയും ഏറെ ഋഷികളവതരിക്കുമിനിയും ചുതി വരുമ്പോഴായ് ചരിത്രമുറങ്ങുമെന്‍ ഭാരത്തില്‍

അറിയാതെ കവിത ജീ ആര്‍ കവിയൂര്‍

ഞെട്ടറ്റു വീണോരുരിലകണക്കെ തട്ടി തവരും ജലം കണം കണക്കെ തെന്നിയകളും കാര്മേഘശകലം കണക്കെ എളേളാളമുളളഞാനും ഞാനും ഈ മണ്ണില്‍ ഇഴയും ഞാഞ്ഞുലും മാനത്ത് പറക്കുന്ന പറവയും കിണറ്റില്‍ കഴിയും തവളയും ഇരുട്ടില്‍ അലയും ക്കൂമനും ഞാനാണ് കേമനെന്ന് വിചാരിച്ചു മായയാര്‍ന്ന മുഢ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നു വേദ്യമായതിനെ അറിയാതെ

ഭാരതാബതന്‍ ദുരിതം കവിത .... കവിത ജീ ആര്‍ കവിയൂര്‍

വെട്ടിയ മരവും വറ്റിയ കുളവും ഒട്ടിയ വയറും പൊട്ടിയ കലവും പുകയാര്‍ന്ന മാനവും പുകയുന്ന മനവും ഉണരുന്ന ഉണര്‍വും ഉയരാത്ത രേഖയും ഉയിരിന്നു വിലപറയും അധമന്മാര്‍ പാര്ത്തിരിക്കുന്നു ധനധര്‍മ്മ മാനവ മുല്യങ്ങളോക്കയും അപഹരിചിടുവാന്‍ഇതാണ് ഇന്നു- - യെന്‍ അമ്മതന്‍ ദരിദ്ര ദുഃഖം

AddThis - Sharing http://www.batchmates.com/editprofile.aspx

AddThis - Sharing http://www.batchmates.com/editprofile.aspx Shared via AddThis

Batchmates - Edit Raghunath's Profile

Batchmates - Edit Raghunath's Profile Shared via AddThis

മനുഷ്യന്‍റെ വില

മുന്‍മ്പേ വന്ന വര്‍ക്കു പിന്‍മ്പേ എത്തി ഞാനി മുമ്പായി പട്ടണത്തിലെ ചാലുകളും പിന്നിട്ട് ഗലികളിലുടെ മാളിലേക്ക് ഉള്ള യാത്രയില്‍ കേട്ടുപലതും പാതയോരതുള്ള പാദരക്ഷ വില്ക്കുന്നവന്‍ വിളിച്ചുകുവുന്നു എത്രമെദിച്ചാലും കേടുവരത്ത് ചെരുപ്പ്‌ കുറച്ചുകുടി മുന്നോട്ടു പോകവേ പാത്രകടക്കാരന്‍റെ ഉറപ്പ്‌ രണ്ടു തുണ്ടാമായാലും ഉടഞ്ഞാലും തിരികെ കൊണ്ട് വരൂ പുതിയത് തരാം മാളിലേറിയപ്പോള് എല്ലാത്തിലും വിലവിവാരങ്ങലോടോപ്പം എഴുതിയിരിക്കുന്നു വാരണ്ടിയുണ്ടെന്നു അറിയാതെ യെന്‍ ആത്മഗതം കുറച്ചു ഉച്ചത്തിലായി മനുഷ്യന്‍റെ കാര്യത്തില്‍ ഗ്യാരണ്ടിയും വാറണ്ടിയു മില്ലല്ലോ അടുത്തുനിന്നവര്‍ ചിരിച്ചു തലയാട്ടി അവര്‍ക്ക് എന്‍റെ മലയാളം മനസ്സിലായോ ആവോ

വില്‍പ്പത്രം കവിത

പേറ്റുനോവിന്‍റെ വളര്‍ത്തി വേലുതാക്കിയ ചിലവിന്‍റെ അക്ഷരങ്ങലുരുവിട്ടുതന്നവരുടെ ആക്ഷമയില്ലാതെ പരിവേദനകള്‍ തന്നവളുടെ കടങ്ങള്‍ ഞാന്‍ ഇനിയെങ്ങിനെയാണോ തീര്‍ക്കുക എന്ന് പരേതന്‍ എന്ബീ :.... നാലുതോളുതന്നവര്‍ക്കും ചിതയോരുക്കിതന്നവരുടെ കാര്യവും മറന്നു ...?!

പഞ്ഞി കവിത ജീ ആര്‍ കവിയൂര്‍

നൊമ്പരങ്ങളെ താലോലിക്കുവാനോ താങ്ങികിടത്തി മ്രുദുലതയെറും സ്വോപ്നങ്ങളെ നല്‍കുവാനോ വിളക്കിലെ തിരിതെളിച്ച് മനസ്സിനെ ഉണര്‍ത്തുന്നു വിളയിടങ്ങളില്‍ വിടര്‍ന്നു വെളുക്കെ ചിരിച്ച് നാണം മറകൂന്നു നാണ്യയങ്ങള്‍ നല്‍കുന്നു കരഞ്ഞു പദം പറയുന്ന ഇടങ്ങളില്‍ നാസ്വദ്വാരങ്ങളിലമര്‍ന്നു സഞ്ചയങ്ങളില്‍ തുണയായി എന്‍ സന്തത സഹചാരി നീ പഞ്ഞി

എന്തെ ഈകുറി മാവേലിതമ്പുരാന്‍ മലനാട്ടിലെക്കില്ലന്നോ.................................?

എന്തെ ഈകുറി മാവേലിതമ്പുരന്‍ മലനാട്ടിലെക്കില്ലന്നോ എന്തെയിങ്ങനെ ഒന്നെന്നു ചിന്തിച്ചിരുന്നു രണ്ടുവട്ടം മുന്നില്‍ നില്പതുമുവന്തിക്ക് നാല്‍കാലി കണക്കെ നാട്ടുകാരു ഏതെന്നോ എന്തെന്നോ എന്നും ഓണമാണുപോലും വിശപ്പെന്നത് ആര്കുമാരിയില്ല പോല്‍ പിന്നെ വിളിപ്പുറത്ത് വിളമ്പാന്‍ ഉണ്ട് അനേകര്‍യെങ്ങും സംമ്മാനപ്പരുമഴയാണുപോല്‍ മഴവില്ലിന്റെ നിറം കാട്ടും മാനത്ത് തെളിയുന്നു യെന്തുവാങ്ങിയാലും ഒന്ന് സൗജന്യം മാണുപോലും മക്കളും മരുമക്കളും വെവേറെ വാരികുട്ടുന്നു സമ്പത്തു ഏറെയായി കൊച്ചുമക്കളോ അങ്ങ് അകലെ പഠിക്കുമ്പോള്‍ മുത്തച്ഛനും മുത്തച്ചിയുംമില്ല അവരും കദനത്തിലായിയങ്ങ് സ്നേഹസദനത്തിലാണ് പോല്‍ കട പേരുകുന്നു കടം പേരുകുന്നു പരുങ്ങുന്നുയേറെ പിന്നെ എങ്ങും എങ്ങും ഹത്യകള്‍ ആത്മഹത്യകള്‍ വക്രതയാര്‍ന്ന വിക്രമന്‍മാര്‍ ഏറെ പെണ്‍ മക്കളെയറിയാത്ത പിതാക്കള്‍ പതിയിരുന്നു ആക്രമിക്കുന്നു പനിപടരുന്നുഎങ്ങുമെങ്ങും പഴമയിലേക്കു മടങ്ങുകിലെ വരികയുള്ളുയിനിയുമാ മാവേലിതമ്പുരാന്‍ ഉണരട്ടെ പുലരട്ടെ പഴമയര്‍ന്ന ആഗീതം മാവേലിനടുവനിടും കാലം മാനുഷൃരെല്ലാം ഒന്നുപോലെ കള്ളവുമില്ല ചതിയുമില്ല യെള്ളാലമില്ല പൊളിവചനം മാവേലിനടുവാണിടും കാലം എന്ന്‍ വന്നിടുമെന്നുആശിച്

അനുവാചകനും കവിയും കവിത ജീ ആര്‍ കവിയൂര്‍

ഏറ്റകുറച്ചിലുകളെ കണ്ടു മതിമറന്നു ഏകമെന്നും ദ്വയമെന്നും വാദിച്ചു അന്ധന്‍മാര്‍ ആനയെ കണ്ടമാതിരി അനുവാചകര്‍ കവിതയുടെ വിതതേടിയും പതിരുതേടിയും വേര്‍തിരിച്ചു വശായി ആത്മസുഖം കണ്ട് യെത്തും പോലെയായി വയറും അതിനു താഴെയുള്ള വികാര ദാഹവിശപ്പുകളെ പുര്ണ്ണമാകവേ രാപ്പകലില്ലാതെ കാണുന്നും കാഴ്ചകള്‍ തന്‍ സുഖദുഖഃ സമിശ്രിതമാര്‍ന്ന മനസ്സയെന്ന ചിമിഴിലേക്കു ഒഴുകിഇറങ്ങി അക്ഷര ബീജങ്ങളെറ്റു ഭ്രുണമായ് പേറ്റുനോവ്ഏറ്റു വരികളായി പിറന്നു വളര്‍ന്നു കവിതയായി മാറവേ പിച്ചവച്ചു നിരങ്ങികരേറിയവ അച്ചടി മഷിപുരണ്ട് കാണുമ്പോല്‍ അനുര്‍വചനിയമാര്‍ന്ന നിര്‍വൃതി ഒരു സുരത സുഖത്തിന്നുമപ്പുറത്താണ്ന്ന സത്യം ഈവര്‍ക്കു അറിവതുണ്ടോ

മുന്ന് കവിതകള്‍ വിണ്ടും ജീ ആര്‍ കവിയൂര്‍

രണ്ടു പേര്‍ എനിക്കുമുന്പേയുണരുന്നവനു കിഴിലായി എന്‍കൂടെ ഉണരുന്നവര്‍ തുണയായി സഹയാത്രികര്‍ ഒരുവന്‍ മറ്റുള്ളവരേക്കാള്‍ എന്ന കണക്കെ ഒരുമയില്ലെവര്കിടയിലായ് ഒരുവന്‍ എന്ചോല്‍പടിക്ക് മറ്റവന്‍ കണ്ട വഴിക്ക് ഒരുവന്‍ എന്‍ നിഴലും മറ്റവന്‍ എന്‍ മനസ്സും ഒളിക്കുവാന്‍ പല്ലി വാലുമുറിച്ചുകടന്നു ഓന്തു നിറം മാറിയകന്നു ആമ തോടിനുള്ളിലോതുങ്ങി കൊഴികുഞ്ഞുങ്ങള്‍ ചിറകിന്‍ കിഴിലോളിച്ചു ഞാനെന്ന ജീവിക്ക് ഇപ്രകാരം അവുകയില്ലല്ലോ എതിര്‍പ്പില്ലല്ലോ മനസ്സാം പാടത്ത് വിതക്കും വിളകളെല്ലാം നൂറുമേനി വിളയുകിലോ അതോ പതിരായിപോകുകയോ പരാതിയാര്‍ക്കുമില്ലല്ലൊ തരിശായികിടന്നിടുകിലും കവിതന്നുടെ നേരെയാരും കപ്പം കേട്ടുവത്തിനു പറയുകയില്ലല്ലോ

ഹൈക്കുകവിതകള്‍ .......... ജീ ആര്‍ കവിയൂര്‍

അന്തിമയങ്ങിയപ്പോള്‍ അന്ധന്‍ മുന്തിയ പഞ്ചനക്ഷത്രഹോട്ടലിലേറി കണ്ണടയുരിമാറ്റി ബില്ലുവായിക്കുവാന്‍ * * * * * * * * * * * * * * * * * * * * * * ദൈര്‍ഘ്യമേറിയ യാത്രയില്‍ നീളുന്നു നിഴലുകള്‍ ചക്രവാളത്തിനപ്പുറം * * * * * * * * * * * * * * ** ** * ** മരവിപ്പാര്‍ന്ന സന്ധ്യ ചിതയിലെത്തീയിലും നീളുന്നു കരങ്ങള്‍ * * * * * * * * ** * * *** * ** ശീതകാറ്റില്‍ മഞ്ഞിലുടെ പുറം തിരിഞ്ഞുനടക്കവേ കണ്ടുഞാനെന്‍ കാല്‍പാടുകള്‍ മാഞ്ഞുപോകുന്നതു * * * * * * * * * * * * * * * * * * കളിമണ്‍ പാത്രത്തിലെ ചായഭുമിയുടെ രുചി നുകരവേ തീവണ്ടിയുടെ കിതപ്പില്‍ ചാഞ്ഞുകിടന്നു സ്വപ്നത്തിലെന്നോണം * * * * * * * * * * * * * * * * * * * കൊടുമുടിയുടെ വലിപ്പം വളരെ ചെറുതായി തോന്നിയെന്‍ കാന്‍വാസ്സില്‍ * * * * **** **** ***** ********* അമ്പലമണിയുടെ മുഴക്കത്തിലും മഴത്തുള്ളിക്കിലുക്കം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു

വന്ദേമാതരം

നൂറുകോടി ജനതയുടെ ക്ഷേമാന്വേഷങ്ങള്‍ ആരായാന്‍ അറുപത്തിരണ്ടു വര്‍ഷങ്ങളായി ചെങ്കാട്ടക്കു മുന്നില്‍ നിന്ന് ജനപ്രേതനിധി ജാരപ്രജാപതി തന്ത്രകുതന്ത്രങ്ങള്‍തന്‍ തഴമ്പു ഏറിയ കൈകളാല്‍ ഉയര്‍ത്തിടുന്നു ത്രിവര്‍ണ്ണ പതാകയും നെറ്റിക്ക് കുറുകെ കൈയ് വെച്ചു താപമാനം അളക്കുന്നു ഉയരാത്ത രേഖകളെപ്പറ്റി ഉത്ഘോഷിച്ചിട്ടു പരസ്പരം കരിവാരിതേച്ചിട്ട് കിടന്നിട്ടുതുപ്പുന്നു അര്‍ഥങ്ങള്‍ തന്‍ അകങ്ങള്‍ നിരത്തിയിട്ടു അന്യനെ പഴി ചാരിയിട്ടു ഈ ദുസ്വാദേറിയ വാചക സദ്യവിളമ്പിയിട്ടു ഇതികര്‍ത്തവ്യ മുഢരാക്കീട്ടു കടന്നു പോകുന്നു ഇതിന്‍റെ പേരോ സ്വാതന്ത്രയത്തിന്‍ അനുസ്മരണം അനുസ്മരിച്ചീടുക ശ്വേതബിന്ദുക്കളാല്‍ നേടിയെടുത്ത ത്രിവര്‍ണ്ണ പതാകതന്‍ പരിശുദ്ധി കത്ത് കോള്‍ക അരിപാവന ഭൂവിതിനെ പരിപാലിക്കും അതിര്‍ത്തി കാക്കും ജവാന്‍മമാരെയും അരവയര്‍ നിറവയറാക്കുവാന്‍ കഷടപ്പെടും കലപ്പയേന്തിയ കര്‍ഷകരുടെയും കരങ്ങള്ക് കരുത്തേകി കാത്തു കൊള്‍ക കര്‍മമ കുശലരാകും കന്യാകുമാരി തീരത്തു നിന്നും വിന്ധ്യയുടെ വിരിമാറില്‍ നിന്നും കശ്മിര ഗംഗാ സിന്ധു‌ തടങ്ങളിലുടെ വന്ദ്യ മാതാവുതന്‍ വീരരാം നിങ്ങള്‍ പടവുകളോരോന്നും കയറിയിട്ടു വിശ്വവിജയശ്രീ ലാളിതരാകാം വന്ദേമാതരം

ദാദറില്‍നിന്നും ഡേംബിവലി കൂ ഒരു തിവണ്ടി യാത്ര......കവിത ജീ ആര്‍ കവിയൂര്‍

ദാദറില്‍നിന്നു തിരികും നേരത്ത് ദഹിക്കാതേ ഇരികുമോ എന്ന ഒരു തോന്നല്‍ മാട്ടുംങ്ങയിലെത്തി മാട്ടുകറി കഴിച്ചു കുറുളയിലെത്തി ഉരുളയുണ്ട് ഗേട്ട്കോപര്‍ വഴി വിക്രോളിയിലെത്തി വിക്രമനുമായി കൂട്ടുപിടിച്ചു കഞ്ചുര്മര്ഗിലൂടെ കുറുക്കു വഴി തേടി തുടങ്ങി മനസ്സ് ഭാന്ഡുപ്പിലെത്തിയപ്പോള്‍ ഭാണ്ഡത്തില്‍ പിടിമുറുക്കി മുലുണ്ടിലെത്തിയപ്പോള്‍ മുള്ളണം എന്ന്‍ തോന്നല്‍ താനയിലെത്തിയപ്പോള് താനെ തണുത്തു ഉള്ളം കല്‍വയില്‍ എത്തിയപ്പോള്‍ ഹല്‍വതിന്നണം എന്ന് സുഹ്രുര്‍ത്ത് മുംബറയിലെത്തിയപ്പോള് മുന്നോട്ടു ആഞു വാതുക്കലെക് ദിവയിലെത്തി നിന്ന അപ്പോള്‍ ദിവസോപ്നങ്ങളൊക്കെ മറന്നു ഡേംബിവലിയടുതപ്പോള്‍ ഇറങ്ങണം എന്ന വിചാരത്താല്‍ കവിതയെങ്ങോപോയിമാറഞ്ഞു ....................

എന്നുടെ മനസ്സ്.................. കവിത ജീ ആര്‍ കവിയൂര്‍

ഉള്ളു തുറക്കുംമ്പോള്‍ ഏളേളാമങ്ങു മുളളുകൊള്ളിക്കുന്ന പോള്ളയാം പള്ള നിറഞ്ഞാല്‍ തുള്ളി നടന്നുയങ്ങു പള്ള്പറയുന്ന താളം മുറുകുമ്പോള്‍ പാളങ്ങള്‍ വിട്ടു കാതളത്തിന്‍ വേരു തേടി പോരുള്‍ തേടി കാതങ്ങള്‍ താണ്ടി പാതാളത്തോളം താണ് പാളയം തേടുന്ന നോസ്സുകളില്ലാത്ത തുള്ളി തുളുമ്പുന്ന തുവെള്ള പളുങ്ങ് പോല്‍ തെളിഞ്ഞ മാനം പോലെ യുള്ള മനസ്സാണ് എന്നുടെ

മുന്നു പൊടി കവിതകള്‍ ജീ ആര്‍ കവിയൂര്‍

പ്രണയം നിന്നാണെ എന്‍റെ കണ്ണാണെയിതു കരളാണെ കാര്യം കഴിയുമ്പോള്‍ പൊരുള്‍ ഇരുളാണെ പിണക്കം ഇതളറ്റു വേരറ്റു പോയരു ഇംഗിതങ്ങളൊക്കെ ഇണങ്ങു വാനകാതെ ഇരുളിലേക്കു മറഞ്ഞു ചുംബനം ചുരുളഴിയും മനസ്സിന്‍റെ ചൂരകലും കമ്പനം

തമ്മിലുള്ളത് .........കവിത ജീ ആര്‍ കവിയൂര്‍

ഈച്ചയും ചക്കരയും ഉറുമ്പും നെയ്യ് യും കാക്കയും പൂവാലിയും പൂവും വണ്ടും നിയും ഞാനും തമ്മിലുള്ളതുയെന്താണു...?

നാണയം ......... കവിത ജീ ആര്‍ കവിയൂര്‍

തിരകിട്ടു പായുന്ന നടപാതയോരത്തു നിട്ടിയകരങ്ങളില്‍ അറിയാതെ വിണുകിട്ടിയ നാണയതിളക്കതെ വകവെക്കാതെ പുലഭ്യം പറഞു തിരികെ എറിഞ്ഞു കിട്ടിയപ്പോള്‍ അതിലെ തലയെടുത്ത സിംഹങ്ങള്‍ മോഴിഞു സത്യമേവ ജയതേ മറുപുറത്തെ അക്കങ്ങള്‍ ചൊല്ലി അറിഞ്ഞില്ലേ നീ എന്‍ വിലകുറഞുയെന്നു

പ്രണാമം......... കവിത ജീ ആര്‍ കവിയൂര്‍

പ്രണാമം........ മലയാളത്തിനും മാലോകര്കും ലാളനമേകിയവരെ ലളിതമായിഒന്നു സ്മരിച്ചിടാം എഴുത്താണിയാല്‍ എഴുത്തിതുടങ്ങി തുഞ്ചത്തു എഴുത്തഛനും തുള്ളലിലൂടെ തുണയേകിയ കലക്കത്ത് കുഞ്ചന്‍ നമ്പിയാരും ഹരിയുടെ നാമജപമാലയായ് ജ്ഞാനം പാനം ചെയ്തു പൂന്ദാനവും നാരായ മുനയാല്‍ തിര്‍ത്ഥമായിതന്നു നാരായണിയം നല്‍കിയ ഭട്ടതിരിയും ഇമ്പമായ് പാടി താരാട്ടി ഇരയമ്മന്‍ തമ്പിയും സ്വരങ്ങളെ സ്വര്ണമാക്കിയ സ്വാതിയും ഇടനെഞ്ചിനെ ഇളക്കുമാറ് ഇടശ്ശേരിയും ചെറുരസം പകര്‍ന്നു തന്നു ചെറുശ്ശേരിയും ചങ്ങാത്തത്തിന്റെ ചങ്ക് പറിച്ചുകട്ടിയ ചങ്ങന്പുഴയും തിരിതെളിയിച്ചിതു പിന്നെ ആശാനും ഉള്ളുരും വള്ളത്തോളും പിയും ജീയും പിന്നെ വയലേലകളില്‍ വേലചെയുന്നവരുടെ കഷടങ്ങലറിഞ്ഞു കവിതയെഎഴുതിയ വയലാറും ചെത്തുവഴിയെ ചെത്തിമിനുക്കി ചെമ്മനവും അക്കിത്തവും അപ്പനും കുടുമ മാറ്റി കോടിമ മാറ്റി തട്ടുകളില്‍ കടമ്മനിട്ടയും ചുള്ളിക്കാടും വിനയനും കാവാലവും മധുരമായ് മലര്‍മകളെ വാഴ്ത്തി സ്തുതിച്ചു  മധുസുദനും ഓവിയും ഒഎന്‍വിയും അന്തപ്പുര ഗോപുരങ്ങളെ തകര്‍ത്ത് ഇറങ്ങിയ ലളിതാബികയും ബാലമണിയമ്മയും കമലാസുരയ്യയും സുഗന്ധം പകര്‍ന്നു കൊണ്ട് സുഗതകുമാരിയും പിന്നെ വാഴ്ത്താന്‍ വിട്ടു പോയ അനവധിയും വഞ്ചി

തമ്മിലുള്ള ദൂരം കവിത ജീ ആര്‍ കവിയൂര്‍

ദൈവവും കപ്പിയരും ആയുള്ള ദൂരം വെറും പള്ളി മണിയും കയറും തമ്മിലുള്ള ദൂരം വരയോ ദൈവവും കത്തനാരും തമ്മിലുള്ള ദൂരം വെറും കുമ്പസാര കുടും കുംമ്പസാരവും വരയോ അഞ്ചുനേരം നിസ്ക്കരികൂം മുല്ലാകയും അല്ലാഹുവും തമ്മില്‍ നെറ്റിയിലെ താഴമ്പു വരെയുളള കഴമ്പു വരയോ ഈശ്വരനും പുജാരിയും തമ്മില്‍ ഉള്ള ബന്ധം പടചോറും നെയ്യ്പായസവും വരയോ? മനുഷ്യനും മതങ്ങളും തമ്മിലുള്ള ദൂരം നന്മ തിന്മ തന്‍ കതോളമോ ? ചിന്തകരും ചിന്തയും തമ്മിലുള്ള ദൂരം ചിതലും ചിതയും വരയോ...?

ആകെകൊള്തന്നെ.............. കവിത ജീ ആര്‍ കവിയൂര്‍

ആകെകൊള്തന്നെ.............. മിസ്ഡ്‌ കാള്‍ ആണ് മിസ്സിസിന്‍റെ ഇന്നു കൊളുത്തന്നെ മേശയുടെ മുകളിലെ ഫയലിന്‍ കുന്നിന്‍ ചരുവിലിരുന്നു ചിന്തിക്കുമ്പോള് ബോസ്സിന്റെ കൊളാണ് മിന്നി ഒരു കൊള്ളിമീന്‍ മനസ്സിലുടെ റിസിഷനും റിയാലിറ്റിയും വീട്ടിലേക്ക്കയറിയപ്പോള്‍ ബീവി ടിവിയുടെ മുന്നിലിരുന്നു കണ്ണുനീര്‍ പൊഴിക്കുന്നു കേട്ടപ്പോള്‍ എലിമിഏഷനാഎന്നു മനസ്സിലെ ദുഖം എങ്ങിനെ ഞാന്‍ അറിയിക്കാന്‍ എന്നെ ജോലിയില്നിന്നും ടെറിമിനെഷനാക്കിയെന്നു

കഴിഞ്ഞു കവിത ജീ ആര്‍ കവിയൂര്

മണ്ണാലെ ചത്തു പെണ്ണാലെ ചത്തു മഹാഭാരതവും പിന്നെ രാമായണവും

സ രി ഗ മ പ ധ നീ സ ......... കവിത ജീ ആര്‍ കവിയൂര്‍

സന്ധ്യാ സീമന്ത രേഖ ചാര്‍ത്തി രാവിന്‍ വരവിനെ കാത്തു രാകുയിലിന്‍ രാഗമാലിക ഉണര്‍ത്തി ഗഗനം ചുവന്നു യാമിനിയകന്നു ഗാനം ഉണര്‍ന്നു യാമങ്ങള്‍ അകന്നു മാറിന്‍ മറവില്‍ മരുവുന്നു നിന്‍ ഓര്‍മ്മകള്‍ പരതുന്നു പാരിതില്‍ ധനംയെന്ന ഇന്ധനത്തിനായി നിലക്കാത്ത കാതങ്ങള്‍ നിണമണിഞു നിഴാലിന്റെ കരാളനമെറ്റ് സരസനായ് രസിപ്പു ജീവിതത്തിന്‍ സ രി ഗ മ പ ധ നീ സ പാടി

എന്‍ ജീവനാണ്........................ കവിത ജീ.ആര്‍.കവിയൂര്‍

വിശക്കുമ്പോള് അല്പം ഗദ്യയരുപത്തിലും ദാഹിക്കുമ്പോള് പദ്യരുപത്തിലും ഉറങ്ങുമ്പോള്‍ സോപ്നത്തില്‍ മധുരം വിതറി കടന്നു പോയ ബാല്യകൌമര്യത്തിലും സുഖദുഖകത്തില്‍ പങ്കാളിയും വാര്‍ധക്യത്തിന്‍ ഉന്നു വടിയും വിശ്വാസവും ആശ്വാസം പകര്‍ന്നു നല്ക്കു മെന്‍ ജീവനാണു കവിത

എന്ത് ചെയണം ഇനി ഞാന്‍ ........... ജീ ആര്‍ കവിയൂര്‍

എന്ത് ചെയണം ഇനി ഞാന്‍ .........?!! ഒരു കുറ്റി ബീഡി തരു ഒരു കട്ടന്‍ ചായയും പരിപ്പു വടയും കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഒരു ദേശാഭിമാനിയായി സഖാവായി മാറി പഴമയിലേക്കു മടങ്ങമയിരുന്നു കറ പുരണ്ട ചിരിയുമായി കദറമിട്ടു കക്ഷത്തിലെ ഡയറി നോക്കി ഡേറ്റ് ഒന്ന് കുറികട്ടെ കോഴിക്കാലും കുപ്പിയുമുണ്ടെങ്കില്‍ ഞാന്‍ ഒരു അഹിംസവാദിയായി മാറാമായിരുന്നു വെളുത്ത ചിരിയും കറുത്ത മനസ്സുമായി കുറി ഒന്ന് തൊട്ടു കാവിയുമുടുത്തു ഭാരതീയനായിമാറാമായിരുന്നു ഇടഞ്ഞു നില്‍ക്കും ഇടയ ലേഖനമിറക്കി വിമോചനസമരം നടത്തിവീണ്ടും പിളരുകയുംവളരുകയും ചെയ്യാം പിന്നെ ഹലാക്കു കാട്ടിയങ്ങ് ഹാല് ഇളക്കി ഏണിയും തോണിയുംവടക്ക് ഉദിച്ചു കൊള്ളട്ടെ നമ്മളും ഈ നാടിനെ സേവിച്ച്‌ അങ്ങു കുട്ടി ചോറാക്കാമായിരുന്നു പാവം ഈ ഞാന്‍ ഇനി എന്തായി മാറണം?

ചെണ്ട............... ഉണ്ണി കവിത ജീ ആര്‍ കവിയൂര്‍

Image
ചെണ്ട.. ചെണ്ട ഇതു ചെണ്ട മണ്ടയില്‍ ഒന്ന് കൊണ്ടാല്‍ തോണ്ടയങ്ങ് തുറക്കും തിടമ്പു എറ്റും ഇടങ്ങളില്‍ തെണ്ടി നടക്കുന്നവന്‍ തോണ്ടി നോക്കിയാല്‍ അകം പൊള്ള പള്ള നിറക്കാന്‍ താങ്ങ് യെകുന്നവന്‍ തണ്ടാനും തമ്പ്രാനും തുള്ളും അവനുടെ താളത്തില്‍ തൃപട ചെമ്പട പഞ്ചപട തിമൃത തിമൃത തെയ്യ്‌

അമ്മയാണ് അമ്മയാണ് കവിത ആല്‍ബം ജീ ആര്‍ കവിയൂര്‍

bx-bx067w അമ്മയാണ് അമ്മയാണ് എന്‍ കരുണതന്‍ ദീപം അമ്മയാണ് അമ്മയാണ് എന്‍ അറിവിന്‍റെ വെണ്മ അമ്മയാണ് അമ്മയാണ് എന്‍ ഉണ്മ അമ്മയാണ് അമ്മയാണ് എന്‍ നന്മ അമ്മയാണ് അമ്മയാണ് എന്‍ തെളിമ അമ്മയാണ് അമ്മയാണ് എന്‍ സ്നേഹത്തിന്‍ ഉടമ അമ്മയാണ് അമ്മയാണ് എന്‍ ഒരുമയുടെ പേരുമ അമ്മയാണ് അമ്മയാണ് എന്‍ അന്തര്‍ദാഹത്തിന്‍ തെളിനീര്‍ അമ്മയാണ് അമ്മയാണ് എന്‍ ശാന്തി തന്‍ ആധാരം അമ്മയാണ് അമ്മയാണ് എന്‍ ഹൃദയത്തിന്‍ മിടുപ്പ് അമ്മയാണ് അമ്മയാണ് എന്‍ അക്ഷര കുട്ടിന്‍റെ ഈണം അമ്മയാണ് അമ്മയാണ് എന്‍ അമൃത രാഗം അമ്മയാണ് അമ്മയാണ് എന്‍ ശക്തിതന്‍ യന്ത്രം അമ്മയാണ് അമ്മയാണ് എന്‍ മനസ്സിന്‍റെ ജാലകം അമ്മയാണ് അമ്മയാണ് എന്‍ കവിതതന്‍ ശ്രോതസ്സ് അമ്മയാണ് അമ്മയാണ് എന്‍ ആത്മാവിന്‍റെ കണിക അമ്മയാണ് അമ്മയാണ് എന്‍ ഓംകാര മന്ത്രം

കവിത ആല്‍ബം ദേശാടനകാരനൂടെ വിലാപം ജീ ആര്‍ കവിയൂര്‍

bx-bx067w ഒരു ദേശാടനകാരനാം സിബിരിയന്‍ പക്ഷിയുടെ പരാതി കൃഷി ദേവനോട്

സമയമില്ല സമയമില്ല ജീ ആര്‍ കവിയൂര്‍

bx-bx067w സമയമില്ലെനിക്ക് സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് ഉദിച്ച് ഉയരും സൂര്യനെയും മിന്നിമറയുന്നു നക്ഷത്രങ്ങളെയും നിലാവൊളി വിതറും ചന്ദ്രനേയും മഴവില്ലിന്‍ വര്‍ണ്ണങ്ങളും മദിച്ചാടും മയില്‍ പേടയെയും മധുരമായി പാടും കുയിലിനേയും കാണുവാനും കേള്‍ക്കുവാനും ഇന്നെയെനിക്ക് സമയമില്ല എനിക്കു സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് വീണു കിടക്കും വേദനക്കു നേരെ നീട്ടുവാന്‍ കൈകളില്ലയെനിക്ക് വിശന്നു കാലും വയറിനു അപ്പുറത്തേക്കു പായും പാച്ചിലില്‍ ബന്ധ സ്വന്തങ്ങളെ കാണുവാനും കേള്‍ക്കുവാനുമിന്നു സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് കരയും കണ്ണുകളോപ്പുവാനും സങ്കടം കേള്‍ക്കുവാനും സഹജീവികള്‍ക്കൊരു പുഞ്ചിരിയും ഹസ്ത ദാനങ്ങള്‍ക്കും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് സന്ധ്യകളും പുലരികളിലും സൃഷ്ടിച്ച പ്രപഞ്ച സൃഷ്ടാവിനെയും പിന്നെ എന്നെ സൃഷ്ടിച്ചവരെയും കുറിച്ചൊന്നു ഓര്‍ക്കുവാനും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക് ഹരി ശ്രീ തന്‍ ആദ്യാക്ഷങ്ങള്‍ പറഞ്ഞുതന്ന ഗുരുവിനെ സ്മരിക്കുവാനും വേദനകളെ വേരോടെ അകറ്റും വേദാന്തങ്ങളോന്നും കേള്‍ക്കുവാനും സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്