Tuesday, September 19, 2017

അനുഭൂതി പൂക്കുന്നു
അധരം അധരത്തോടടുക്കുമ്പോള്‍
ചോദിക്കാന്‍ അധികാരമില്ലയെങ്കിലും
അറിയാതെ പലതും ചോദിച്ചു പോകുന്നു
ഇലകള്‍ക്ക് ഇത്ര പരിമളം പൂവിനാലോ
തിരയുടെ  ചാഞ്ചാട്ടവും കുതിപ്പും
 കടലിന്റെ നൃത്തത്താലല്ലോ
മരുഭൂമിയിലെ ഇരുള്‍ പടരുന്നത്‌
രാത്രിയുടെ ആലിംഗനത്താലോ
കുളിരിത് തുളച്ചു കയറുമ്പോള്‍
ചൂടിനായ്  കരങ്ങള്‍തേടുന്നു   തീ
ശ്വാസനിശ്വാസങ്ങള്‍ ഏറുന്നു
ഹൃദയ മിടുപ്പുകള്‍ എന്തോ
പറയാന്‍ ഒരുങ്ങുന്നു
നിനക്ക് അറിയാത്തതോ
അറിഞ്ഞിട്ടുമറിയാത്ത
പ്രണയമെന്ന ഭാവമോ...!!

Monday, September 18, 2017

സുപ്രഭാതം ..!!

Image may contain: sky, cloud, mountain, tree, plant, grass, outdoor, nature and water

മിഴികളില്‍  നനവൂറും കിനാക്കളോ
നിഴലായിവന്നു നീ യെന്‍ ചാരെ
മധുര നൊമ്പര നിലാവ് പെയ്യ്തു
കുളര്‍ കോരി മാറില്‍ കൈപിണച്ചുമയങ്ങി
പുലരിവെട്ടം വന്നു ചുംബിച്ചുണര്‍ത്തി
രാവിന്‍ അനുഭവമോര്‍ത്തു കണ്ണു മിഴിച്ചു
മുറ്റത്തു പൂത്താലമെന്തി നിന്നു ചെമ്പകം
വട്ടമിട്ടു പറന്നു നുകര്‍ന്നു ശലഭ ശോഭ .
കിഴക്കന്‍ കാറ്റില്‍ ചന്ദന  സുഗന്ധം
മലമുകളിലെ അമ്പലനടയില്‍ മണിമുഴങ്ങി
പരിസരമാകെ ഭക്തിലഹരിയില്‍
മനസ്സറിയാതെ പറഞ്ഞു സുപ്രഭാതം ..!!

മനസ്സിന്‍ ആമോദം

Image may contain: sky, tree, plant, cloud, grass, outdoor and nature


മധുര നോവിന്‍ പുഞ്ചിരി
മരുത് പൂക്കും മലയിലെ
മഞ്ഞു  പെയ്യും വഴികളില്‍
മണല്‍ തരിക്കും രോമാഞ്ചം

മണികിലുക്കം ശ്രുതികളില്‍
മഴതുള്ളി കിലുക്കത്തിന്‍ താളത്തില്‍
മിഴികളറിയാതെ ചിമ്മിയടഞ്ഞു ആമോദം
മൂളിപ്പാട്ടുകളായി വിടര്‍ന്നു വരികളാല്‍

മതിവരാത്തൊരു ആനന്ദ ലഹരി
മനോഹരി നിന്നെ കുറിച്ചു മാത്രമായ്
മണിപ്രവാലത്തിന്‍ മൊഴികളാല്‍
മനസ്സു നെയ്യ്തു കാവ്യങ്ങളായിരം ...

Saturday, September 16, 2017

മറഞ്ഞു

Image may contain: sky, cloud, tree, plant, outdoor and natureരാവില്‍ നിലാവില്‍ മയങ്ങുന്ന നേരം
നിന്നോര്‍മ്മകളെന്നില്‍ കനവുകളായിരം
പൂത്തു വിരിഞ്ഞു വാനിലെ നക്ഷത്ര പോലെ
കണ്ണു ചിമ്മി തുറന്നു മിന്നി തിളങ്ങി
മിന്നാമിനുങ്ങുകള്‍ ജാലക വാതിനിലരികെ
വന്നാരോ മാനസചോരണത്തിനായ് അരികെ
പാതിരാ പുള്ളുകള്‍ ചിലച്ചത് അകലെ
കാനനത്തില്‍ ശോകമായ് മുരളിക കേണു
വന്നില്ല നിദ്രയും ഒട്ടുമില്ല പിന്നെ കനവുകളും
ഓര്‍മ്മകള്‍ തേടി അലഞ്ഞു തെങ്ങിന്‍ മുകളിലെ
അമ്പിളിയും മറഞ്ഞിതു കമ്പിളി മേഘത്തിനുള്ളില്‍ ...!!
കുറും കവിതകള്‍ 726

കുറും കവിതകള്‍ 726

എത്ര വൈകിയാലും
പ്രണയത്തിന് സീമ .
ചക്രവാള ചരിവിനുമപ്പുറം ..!!

 ഒരു ശലഭമായി
കാറ്റിനൊപ്പം പറക്കാൻ
വെമ്പുന്ന മനം ..!!

മേലാകെ മുള്ളുണ്ടെങ്കിലും
നിന്നോടടുത്താൽ
വാടുമല്ലോ പൂവേ ..!!

വിശപ്പിന്റെ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാൻ അക്ഷമയാടെ
പലഹാരങ്ങൾ കാത്തിരുന്നു ..!!

മൗനം വാചാലമാകുമ്പോള്‍
കൗതുകത്തിനുമപ്പുറം
വിശപ്പിന്റെ കാത്തിരിപ്പ് ..!!

പ്രകൃതിയുടെ ആത്മാവ്
ഉറങ്ങുന്നുയിന്നും
വിളക്കുവെക്കും കാവില്‍ ..!!

മുകിൽമാനത്തിനുതാഴെ
കാടുണരും മുമ്പേ
കുളിർകാറ്റുവീശി ..!!

അസ്തമയസൂര്യന്റെ മുന്നിൽ
അലയടിച്ച കടൽ ഇരമ്പൽ
ഇലപൊഴിഞ്ഞ ചില്ല തീരത്ത് ..!!

കറങ്ങും മേഘങ്ങള്‍
ചാഞ്ചാടും കടല്‍
ചിപ്പിയും ശംഖും നിറഞ്ഞ തീരം ..!!

മനസ്സറിഞ്ഞ്
ഉഴക്കമെറിഞ്ഞു
കൊയ്യാന്‍ പന്തിരായിരം..!!

Friday, September 15, 2017

നിര്‍വാണാനന്ദം..!!

Image may contain: 1 person, cloud, sky, ocean, twilight and outdoor

ഭൂതങ്ങളിൽ അധിവസിച്ചു ഗൃഹത്തിൽ
ഭാവിയെ പറ്റി സ്വപനങ്ങൾ നെയ്തു
മനസ്സു തുടിച്ചു കൊണ്ടേ ഇരുന്നു
അതിരില്ലാത്ത ആനന്ദം കണ്ടെത്തി
ദുഃഖം കടപുഴകി വന്നപ്പോൾ ചിന്തയിൽ
ഒന്ന് കൂടി ചിന്തിച്ചാൽ എല്ലാം മായ
എല്ലാത്തിലും നിന്നും വിരക്തിയായ്
മൗനം തേടുന്നു നിർവാണത്തിലേക്കു
തിരികെ വരാത്തോരു ലാഘവം ..!!

ലാഘവ മാനസയായ് ......

Image may contain: night and outdoor

photo credit to Michael H. Prosper. Abstract Acrylic Paintings Original .


ഒരുവാക്കിനാലെന്‍   ഒരുനോക്കിനാലെന്
മനം കവര്‍ന്നു നീ എങ്ങോ പോയ്‌ അകന്നതല്ലേ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍ എന്‍
അക്ഷര കൂട്ടിന്‍ ചിത്ര വര്‍ണ്ണങ്ങളാല്‍

ഘര്‍ഷണങ്ങളാല്‍ നീ തന്ന നനവുള്ള
കുളിരില്‍ മയങ്ങിയൊരു രാവുകള്‍
വിരലുകളാല്‍ പകരും ലഹരികള്‍
കണ്ണുകള്‍  ഇറുക്കി അടയും വേളകളില്‍

ശ്വാസഗതിക്ക് വേഗത ഏറി കുതിക്കുമ്പോള്‍
ശീര്‍ക്കാരങ്ങളുതിര്‍ത്തു ചായുമെന്‍ മേനിയില്‍
ഒരു പട്ടു പുതപ്പുപോലെ എത്ര ലാഹവം
മറക്കാനാവുമോയീ വചന സുഖങ്ങള്‍ നല്‍കിയ

സ്വപ്ന ദംശനമായ് എന്നെ കാത്തു മറുതലക്കല്‍
കാത്തു കൂര്‍പ്പിച്ചൊരു അനുഭൂതിയിലാണ്ട
രാവിന്‍ മധുരവുമായ് മുഖം പൂഴ്ത്തി ഉറങ്ങി
പുലര്‍കാലം വരുവോളം  ആലസ്യമാണ്ട്

കണ്ടതൊക്കെ കനവോ നിനവോ
മൂളിപറന്ന കാറ്റിന്‍ ചിറകിലേറി
പറന്നു നടന്നു അവസാനം വീണ്ടും
തിരികെ വന്നു ലാഘവ മാനസയായ് ......

Wednesday, September 13, 2017

സ്നേഹത്തിൻ വചനം ...


സ്നേഹത്തിൻ വചനം ...

Image may contain: one or more people, people standing and sky
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്
പാപികൾക്കായ് കാൽവരിയിലൊടുങ്ങിയോനെ
പ്രാപിക്കുവാൻ സ്വർഗ്ഗം തീർത്തവനെ


സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

കണ്ണും കാതും കാലുമില്ലാത്തോർക്ക്
കാവലാൾ നീ തന്നെയല്ലയോ
കനിവിന്റെ കാതലായ നിൻ
കൃപയില്ലാതെ എങ്ങിനെ കഴിയും ഞാൻ

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.....

നീ തന്നെ ആശ്രയവും
നീതന്നെ ജീവന്റെ തുടിപ്പും
നീതന്ന അപ്പവും നീതന്ന വീഞ്ഞും
നിൻ കൃപയാർന്നൊരീ ദേഹവും രക്തവും

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ് ....

കരുണതൻ കടലേ കാരുണ്യ പൊരുളേ
കാത്തീടുക കദനത്തിൽ നിന്നുമെന്നെ
കാമ്യ വരദാ നിൻ സാമീപ്യത്തിനായ്
കാത്തു നിൽപ്പു കർത്താവേ യേശുനാഥാ ..!!

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

ജി ആർ കവിയൂർ
13 .09 .2017

Tuesday, September 12, 2017

നിഴല്‍ വളര്‍ച്ച

Image may contain: people standing and outdoor

നിഴലുകള്‍ വളരുന്നു ആറടി മണ്ണോളം                          
നിയതിയുടെ അതിരിനുമാപ്പുറത്ത് ആര്‍ക്കും  
നീലുവാനാവുമോ ആയുക ആയുരേഖയെ
നാം എത്ര നാളിങ്ങനെ സ്വപ്നജീവിയായ്
നിത്യം കഴിയുമെന്നോ അറിയില്ല
നീന്തുവാന്‍ ഉണ്ട് ഈ സംസാരസാഗരം
നീയും ഞാനും ഒരുപോലെ ദുഖിതര്‍ ..
നിദ്രയില്ലാ രാവും അത് തീര്‍ക്കും
നീര്‍പോളയാം നനഞ്ഞ കണ്ണുകളും
നീങ്ങി നിരങ്ങി നിവര്‍ന്നു മുന്നേറാം
നല്ലത് വരും വരുന്നയിടത്തു വച്ച് കാണാം  ..!!

കുറും കവിതകള്‍ 725

കുറും കവിതകള്‍ 725

ഉള്ളവനെന്നും
ഒരുങ്ങുന്നുണ്ട് അടുക്കളയില്‍
ഓണവും വിഷുവും ..!!

ഇത്ര ദുഖമോ മനസ്സില്‍
കരഞ്ഞിട്ടും കരഞ്ഞിട്ടും
തീരാതെ മാനം ..!!!

പുഴയെതെന്നറിയാതെ
അന്തിമയങ്ങുമ്പോള്‍
കഴുത്തോളം മുങ്ങിയൊരു കുപ്പി ..!!

ഗസല്‍ വരിക്കൊപ്പം
ചിലങ്കകള്‍ കിലുങ്ങി
മനസ്സു ജനനത്തിന്‍ ഫിരിദൌസ്സില്‍ ..!!

കാമ്യം അകന്നൊരു
താഴ്വരയില്‍ വെള്ളി
കൊലിസ്സിട്ട അരുവി ..!!

അഴകോലും പുഴയില്‍
ഒഴുകി നടന്നൊരു
കുട്ടവഞ്ചിയില്‍ ആമ്പല്‍ പൂ ..!!

ഓണവും കഴിഞ്ഞു
എല്ലാരും പോയി .
വീണ്ടും വഴിക്കണ്ണുമായ് അമ്മ  ...

ആളും ആര്‍പ്പുവിളിയും
അകന്നുപോയവഴി ...
വസന്തത്തെ കാത്തിരുന്നു ..!!

മഴക്കൊപ്പം പെരുകി
വരുന്നുണ്ട് കാട്ടാറ്.
ആതിരപ്പള്ളി കുളിരേകി ..!!

എത്ര ഉയര്‍ന്നു പറന്നാലും
ദാഹം തീര്‍ക്കാന്‍ കഴുകനു
 നിലം തോടണമല്ലോ..!!